കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 നവം‌ബര്‍ 2025 (09:29 IST)
dyfi
കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം. കണ്ണൂര്‍ കുന്നോത്ത് പറമ്പ് മേഖലാസമ്മേളനത്തില്‍ രക്തസാക്ഷി പ്രമേയത്തിലാണ് ഷെറിനെ രക്തസാക്ഷിയായി അനുശോചിച്ചത്. 2024 ഏപ്രില്‍ അഞ്ചിനായിരുന്നു പാനൂര്‍ മൂളിത്തോട് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടായി ഷെറിന്‍ കൊല്ലപ്പെട്ടത്.
 
ഷെറിന്‍ ഉള്‍പ്പെടെ 15 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. സിപിഎം ഷെറിനെ ഉള്‍പ്പെടെ തള്ളി പറഞ്ഞിരുന്നു. വീടിന്റെ ടെറസിന് മുകളില്‍ വച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. കൂടെയുണ്ടായിരുന്നവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷെറിന്റെ വീട്ടിലേക്ക് പ്രാദേശിക സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി. ഇത് വിവാദമായപ്പോള്‍ മരണവീട്ടില്‍ പോയതാണെന്ന് സിപിഎം പറഞ്ഞിരുന്നു. മുന്‍പും ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരെ സിപിഎം രക്തസാക്ഷിയാക്കിയിട്ടുണ്ട്.
 
പാനൂര്‍ ചെറ്റകണ്ടിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട രണ്ട് പ്രവര്‍ത്തകര്‍ക്ക് സിപിഎം കഴിഞ്ഞവര്‍ഷം സ്മാരകം പണിതിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയായിരുന്നു ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ എംവി ഗോവിന്ദന്‍ പിന്മാറി. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും; ലക്ഷ്യം കോര്‍പറേഷന്‍ ഭരണം

ട്രംപ് ഇന്ന് എന്ത് ചെയ്യുമെന്നോ നാളെ എന്ത് ചെയ്യുമെന്നോയെന്ന് ട്രംപിന് പോലും അറിയില്ല: ഇന്ത്യന്‍ കരസേനാ മേധാവി

ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം പിടിക്കാൻ ശബരീനാഥൻ, തദ്ദേശതിരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

അടുത്ത ലേഖനം
Show comments