Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

സ്നാപ്പ് ഡീലിൻ്റെ ലക്കിഡ്രോ അടിച്ചു: ഓൺലൈൻ തട്ടിപ്പിൽ കൊച്ചി സ്വദേശിനിക്ക് നഷ്ടമായത് 1.13 കോടി രൂപ

E-commerce
, തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (21:13 IST)
വൻ സൈബർ തട്ടിപ്പിന് ഇരയായി കൊച്ചി സ്വദേശിനി. തൃപ്പൂണിത്തുറക്കാരി ശോഭാ മേനോനിൽ നിന്നാണ് തട്ടിപ്പ് സംഘം 1.13 കോടി രൂപ സ്വന്തമാക്കിയത്. ഇ-കൊമേഴ്സ് വ്യാപാരമ്പ്ലാറ്റ്ഫോമായ സ്നാപ്പ് ഡീലിൻ്റെ ലക്കി ഡ്രോയിൽ ഒന്നാം സമ്മാനം ലഭിച്ചെന്ന് അറിയിച്ചാണ് സംഘം ഇവരിൽ നിന്ന് വൻ തുക തട്ടിയെടുത്തത്. ശോഓഭയുടെ പരാതിയിൽ എറണാകുളം സൈബർ പോലീസ് കെസെടുത്തു.
 
മാർച്ച് 26നും സെപ്റ്റംബർ 9നും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ലക്കി ഡ്രോയിൽ ഒന്നാം സമ്മാനമായി 1.33 കോടി രൂപ ലഭിച്ചെന്നും പണം ലഭിക്കാൻ സർവീസ് ചാർജ് നൽകണമെന്നും സംഘം ആവശ്യപ്പെടുകയായിരുന്നു. സമ്മാനതുകയ്ക്കൊപ്പം സർവീസ് ചാർജും തിരികെ നൽകാമെന്നാണ് സംഘം അറിയിച്ചിരുന്നത്. അങ്ങനെ പല തവണകളിലായി 1.13 കോടി രൂപ ശോഭയിൽ നിന്നും കൈപറ്റുകയായിരുന്നു. താൻ കബളിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് സ്ത്രീ പോലീസിൽ പരാതി നൽകിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണം ബമ്പറിന് പിന്നാലെ പൂജ ബമ്പറിൻ്റെയും സമ്മാനത്തുക ഉയർത്തി സംസ്ഥാന സർക്കാർ