Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണം ബമ്പറിന് പിന്നാലെ പൂജ ബമ്പറിൻ്റെയും സമ്മാനത്തുക ഉയർത്തി സംസ്ഥാന സർക്കാർ

pooja bumper
, തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (20:11 IST)
ഓണം ബമ്പർ ഭാഗ്യക്കുറി ഹിറ്റായതിന് പിന്നാലെ പൂജ ബമ്പറിൻ്റെ സമ്മാനത്തുക ഉയർത്തി സംസ്ഥാന സർക്കാർ. അഞ്ചുകോടിയിൽ നിന്നും 10 കോടി രൂപയായാണ് സമ്മാനതുക ഉയർത്തിയത്. ഓണം ബമ്പർ നറുക്കെടുപ്പ് ചടങ്ങിൽ പൂജ ബമ്പറിൻ്റെ പ്രകാശനം നടന്നിരുന്നു.
 
ഇന്ന് മുതലാണ് പൂജ ബമ്പറിൻ്റ വിൽപ്പന ആരംഭിച്ചത്. സമ്മാനതുക 25 കോടിയായി ഉയർത്തിയ ഓണം ബമ്പറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ സാഹചര്യത്തിലാണ് പൂജ ബമ്പറിൻ്റെ സമ്മാനത്തുക ഉയർത്താൻ തീരുമാനമായത്. മറ്റ് ബമ്പറുകളുടെയും സമ്മാനതുക ഉയർത്തിയേക്കുമെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എലിസബത്ത് രാജ്ഞിയുടെ മരണം: ചെങ്കോലിലെ വജ്രം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക