Publish Date: Fri, 19 Feb 2021 (08:34 IST)
Updated Date: Fri, 19 Feb 2021 (08:36 IST)
താന്‍ ബിജെപിയില്‍ വരുമ്പോള്‍ അവരുടെ വോട്ട് ഇരട്ടിയാകുമെന്ന് ഇ ശ്രീധരന്‍. ബിജെപി തനിക്ക് പരിചയമില്ലാത്ത പാര്‍ട്ടിയല്ലെന്നും വളരെ കാലമായി അനുഭാവിയായിരുന്നെന്നും മോദിയുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് രാജ്യത്തെ പടുത്തുയര്‍ത്തുകയെന്നല്ലാതെ മറ്റൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനും സംസ്ഥാനത്തിനും ഗുണമില്ലാത്ത അടിസ്ഥാന സൗകര്യങ്ങളാണ് കേരളത്തില്‍ ഒരുക്കുന്നത്. ആരോഗ്യ മേഖലയില്‍ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ വ്യവസായ മേഖലയില്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.