Publish Date: Tue, 28 Jun 2022 (15:20 IST)
Updated Date: Tue, 28 Jun 2022 (15:22 IST)
കാസര്‍ഗോഡ് പലയിടത്തും നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. രാവിലെ വലിയ ശബ്ദത്തോടെ ഒരു പ്രകമ്പനം ഉണ്ടാവുകയായിരുന്നു.
പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ അനുഭവപ്പെട്ട പ്രകമ്പനം ആളുകളെ അല്‍പനേരം ഭീതിയിലാക്കി. ഇതുവരെ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്‌കെയില്‍ എത്ര തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ല.