Select Your Language

Notifications

webdunia
webdunia
webdunia
webdunia

വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ‘സ്വാമി’യുടെ അഴിഞ്ഞാട്ടം; ഒടുവില്‍ കുരുമുളക് സ്‌പ്രേയില്‍ പ്രതി താഴെ വീണു - പ്രതിയെ കുടുക്കിയത് വിദ്യാർഥിനി

വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ‘സ്വാമി’യുടെ അഴിഞ്ഞാട്ടം; ഒടുവില്‍ കുരുമുളക് സ്‌പ്രേയില്‍ പ്രതി താഴെ വീണു - പ്രതിയെ കുടുക്കിയത് വിദ്യാർഥിനി

വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ‘സ്വാമി’യുടെ അഴിഞ്ഞാട്ടം; ഒടുവില്‍ കുരുമുളക് സ്‌പ്രേയില്‍ പ്രതി താഴെ വീണു - പ്രതിയെ കുടുക്കിയത് വിദ്യാർഥിനി
കൊച്ചി , വെള്ളി, 20 ഏപ്രില്‍ 2018 (19:53 IST)
എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ സന്യാസ വേഷധാരിയുടെ അതിക്രമം. യത്രക്കാരിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ചോദ്യം ചെയ്യലില്‍ ഭാഗ്യാനന്ദ സരസ്വതി(70) എന്ന പേരാണ് പ്രതി നല്‍കിയത്.

വിദ്യാര്‍ഥിനിയുടെ പരാതിയില്‍ അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. വയനാട് അമ്പലവയല്‍ സ്വദേശിയാണ് താനെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പേരുവിവരങ്ങള്‍ ശരിയാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് ട്രെയിനില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വനിതാ കംപാര്‍ട്ട്‌മെന്റാണെന്ന് പ്രതിയോട് യാത്രക്കാരായ സ്‌ത്രീകള്‍ പറഞ്ഞുവെങ്കിലും ഇയാള്‍ ഇറങ്ങാന്‍ തയ്യാറായില്ല.

മോശം ഭാഷയില്‍ സംസാരിച്ച പ്രതിയെ എൻജിനീയറിങ് വിദ്യാർഥിനിയായ യാത്രക്കാരി ചോദ്യം ചെയ്‌തതോടെ ഇയാള്‍ പെണ്‍കുട്ടിയുടെ കൈകളില്‍ കടന്നുപിടിച്ചു. കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ കൈപിടിച്ചു പിരിച്ചതോടെ യുവതി  ബാഗില്‍ സൂക്ഷിച്ചിരുന്ന കുരുമുളകു സ്‌പ്രേ സന്യാസവേഷധാരിയുടെ മുഖത്തടിച്ചതോടെയാണ് ഇയാളില്‍ നിന്നും രക്ഷ നേടിയത്.

മുഖം കഴുകി തിരിച്ചെത്തിയ സന്യാസ വേഷധാരി പെണ്‍‌കുട്ടി ലഹരിമരുന്നു മുഖത്തടിച്ചുവെന്ന് ആരോപിച്ചു ബഹളം വെച്ചു. ഇതിനിടെ പെണ്‍കുട്ടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ഓടിക്കൂടിയവര്‍ ശ്രമിച്ചതോടെ കംപാർട്മെന്റിലുണ്ടായിരുന്ന മറ്റു യാത്രക്കാരികൾ നടന്ന സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇംപീച്ച്‌മെന്റ് നോട്ടീസ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആയുധം: ജെയ്റ്റ്‌ലി