കള്ളപ്പണം വെളിപ്പിലുമായി ബന്ധപ്പെട്ട കേസിൽ ശിവശങ്കർ അറസ്റ്റിലായതിന് പിന്നാലെ, നാല് സർക്കാർ പദ്ധതികളിലേയ്ക്കും അന്വേഷണം വ്യാപിപ്പിയ്ക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ്. ഡൗണ്‍ടൗണ്‍, കെ ഫോണ്‍, ഇ മൊബിലിറ്റി, സ്മാര്‍ട്ട് സിറ്റി എന്നീ പദ്ധതികളെ കുറിച്ച് വിശദമായി അന്വേഷിയ്ക്കാനാണ് ഇഡിയുടെ തീരുമാന്നം. ശിവശങ്കർ മേൽനോട്ടം വഹിച്ചിരുന്ന പദ്ധതികളാണ് ഇവ.
പദ്ധതികളുടെ ധാരണാപത്രം ഭൂമി ഏറ്റെടുത്തതിന്റെ വിശദാംസങ്ങൾ എന്നിവ തേടി ഇഡി ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നേരത്തെ തന്നെ ഇഡി തേടിയിരുന്നു. കത്തിൽ സർക്കാരിന്റെ മറുപടി ലഭിച്ച ശേഷമായീയ്ക്കും തുടർനടപടികൾ സ്വികരിയ്ക്കുക. ശിവശങ്കറിനെ കഴിഞ്ഞ നാലുദിവസമായി ഇഡി കസ്റ്റഡിയിൽ ചോദ്യംചെയ്ത് വരികയാണ്. ശിവശങ്കറിന്റെ സ്വത്തുക്കൾ സംബന്ധിച്ച അന്വേഷണം എൻഫോഴ്സ്‌മെന്റ് വിപുലമാക്കിയിട്ടുണ്ട്.