Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മുട്ടത്തുമഠം എംജി മനു മാളികപ്പുറം മേല്‍ശാന്തി

ഇഡി പ്രസാദ് നമ്പൂതിരിയാണ് ശബരിമല ശാന്തിയായി വരും വര്‍ഷത്തേക്ക് തിരഞ്ഞെടക്കപ്പെട്ടത്.

Sabarimala, Ayyappa Meet, World Ayyappa Devotees meet, ആഗോള അയ്യപ്പസംഗമം

സിആര്‍ രവിചന്ദ്രന്‍

, ശനി, 18 ഒക്‌ടോബര്‍ 2025 (08:53 IST)
കൊടകര വാസുപുരം സ്വദേശി എറന്നൂര്‍ മനയില്‍ ഇഡി പ്രസാദ് നമ്പൂതിരിയാണ് ശബരിമല ശാന്തിയായി വരും വര്‍ഷത്തേക്ക് തിരഞ്ഞെടക്കപ്പെട്ടത്. കൊല്ലം മയ്യനാട് ആയിരംതെങ്ങ് സ്വദേശി എംജി മനു നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. രാവിലെ എട്ടേകാലോടുകൂടിയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടന്നത്.
 
പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. കല്ലട കൊട്ടാരത്തിലെ മൈഥിലി വര്‍മ്മയാണ് മാളികപ്പുറത്തെ നറുക്കെടുപ്പ് നടത്തിയത്. അതേസമയം സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നില്‍ വലിയ ആളുകളെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. സ്വര്‍ണ്ണ കോളനിയില്‍ തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ലെന്നും ലാഭമുണ്ടാക്കിയവര്‍ മറ്റുള്ളവരാണെന്നും പോറ്റി പറഞ്ഞു. ബാംഗ്ലൂരില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശപ്രകാരമാണ് ആദ്യം വിജിലന്‍സിന് മൊഴി നല്‍കിയതെന്നും അവര്‍ക്ക് പിന്നില്‍ വലിയ ആളുകള്‍ ഉണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നു.
 
അതേസമയം സ്വര്‍ണ്ണ കൊള്ള കേസില്‍ പോറ്റിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. കഴിഞ്ഞ ദിവസവും റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയില്‍ പോറ്റിയെ വിട്ടിരുന്നു. രണ്ടു ദിവസത്തെ ചോദ്യംചെയ്തിന് ശേഷമാകും ചെന്നൈ ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുന്നത്. സ്വര്‍ണക്കൊള്ളയിലെ മുഖ്യസൂത്രധാരന്‍ മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ല; സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നില്‍ വലിയ ആളുകളെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി