പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2023-2024 ല്‍ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പഠനമുറി നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, ടെക്‌നിക്കല്‍, സ്‌പെഷ്യല്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ പെട്ട ഇടവെട്ടി, പുറപ്പുഴ, മുട്ടം, മണക്കാട്, കരിങ്കുന്നം, കുമാരമംഗലം അല്ലെങ്കില്‍ തൊടുപുഴ നഗരസഭയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവിലുളള വീടിനൊപ്പം പഠനമുറി നിര്‍മ്മിക്കുന്നതിനാണ് ധനസഹായം ലഭിക്കുക.
അപേക്ഷകര്‍ 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുളള വാസയോഗ്യമായ വീടുളളവരും ഒരു ലക്ഷം രൂപഴില്‍ താഴെ വാര്‍ഷിക വരുമാനമുളളവരും ഇതേ ആവശ്യത്തിന് മറ്റ് ഗവണ്‍മെന്റ് എജന്‍സികളില്‍ നിന്നും ധനസഹായം ലഭിക്കാത്തവരും ആയിരിക്കണം. അര്‍ഹരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അപേക്ഷയും അനുബന്ധ രേഖകളും സെപ്തംബര്‍ 30 ന് വൈകിട്ട് 5 മണിക്ക് മുമ്പായി തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547630932.