ജനത കർഫ്യൂ: ഞായറാഴ്ച്ചത്തെ 3,700 ട്രെയിൻ സർവീസുകൾ റദ്ദാക്കി

അഭിറാം മനോഹർ

ശനി, 21 മാര്‍ച്ച് 2020 (10:23 IST)
കൊറോണ വൈറസ് മുൻകരുതലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനോട് ബന്ധപ്പെട്ട് ഞായറാഴ്ച്ചത്തെ 3,700 ട്രൈയിൻ സർവീസുകൾ റദ്ദാക്കി. 2,400 പാസഞ്ചർ ട്രെയിനുകളും 1,300 എക്സ്‌പ്രസ് വണ്ടികളുമാണ് റെയിൽവേ റദ്ദക്കിയത്. പുതിയ തീരുമാനപ്രകാരംശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ പുറപ്പെടേണ്ട പാസഞ്ചര്‍-എക്‌സ്പ്രസ് ട്രെയിനുകളൊന്നും സര്‍വീസ് നടത്തില്ല.എന്നാൽ നേരത്തെ യത്രയരംഭിച്ച ദീർഘദൂർ വണ്ടികളുടെ സർവീസ് തടാസപ്പെടില്ല.
 
ജനത കർഫ്യൂഫിനോട് അനുബന്ധിച്ച് കൊച്ചി മെട്രോയും ഞായറാഴ്ച്ച സർവീസ് നടത്തില്ല.കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എനിങ്ങനെ സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷനും അറിയിച്ചു. രവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ സംസ്ഥാനത്ത് പെട്രോൾ പമ്പുകളും പ്രവർത്തിപ്പിക്കില്ലെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രെഡേഴ്‌സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'എന്റെ മകളായിരുന്നുവെങ്കിൽ പെട്രോൾ ഒഴിച്ച് കത്തിക്കും'- നിർഭയ പ്രതികൾക്കായി കെഞ്ചിയ എ പി സിങ്