Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞായറാഴ്ച്ച പൂർണ്ണ അവധി: കടകൾ തുറക്കുകയോ, വാഹനങ്ങൾ പുറത്തിറക്കുകയോ ചെയ്യരുതെന്ന് മുഖ്യമന്ത്രി

ഞായറാഴ്ച്ച പൂർണ്ണ അവധി: കടകൾ തുറക്കുകയോ, വാഹനങ്ങൾ പുറത്തിറക്കുകയോ ചെയ്യരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം , ശനി, 2 മെയ് 2020 (18:25 IST)
തിരുവനന്തപുരം: ഞായറാഴ്ച്ച പൂർണ ഒഴിവുദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഞായറാഴ്ച്ച ദിവസം കടകൾ,ഓഫീസുകൾ എന്നിവ അന്ന് തുറന്ന് പ്രവർത്തിക്കുവാൻ പാടില്ല.വാഹനങ്ങൾ  പുറത്തിറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ സവിശേഷതകള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കേന്ദ്രസർക്കാർ മുന്നോട്ട് വെച്ച മാർഗനിർദേശങ്ങളുടെ ചട്ടക്കൂടിന് അകത്ത് നിന്നുകൊണ്ടായിരിക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പിലാക്കുകയെന്നും അതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടനെ പുറപ്പെടുവിക്കുമെന്നും അറിയിച്ചു. റെഡ്‌ സോണ്‍ ജില്ലകളിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാനാണ് തീരുമാനം. മറ്റ് പ്രദേശങ്ങളിൽ ഇളവുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ രാജ്യവ്യാപകമാക്കിയത് തബ്‌ലീഗുകാർ, വിദ്വേഷപ്രചാരണവുമായി യോഗി