ഒരു മാസം നീണ്ട വൃതാനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നു. വൃതശുദ്ധിയുടെയും ആത്മസമര്‍പ്പണത്തിന്റെയും ഓര്‍മ പുതുക്കലാണ് ഓരോ ചെറിയ പെരുന്നാളും. പള്ളികളിലും ഈഗ് ഗാഹുകളിലും ഇന്ന് പ്രത്യേക പെരുന്നാള്‍ നമസ്‌കാരം നടക്കും. സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. പരസ്പരം ആശ്ലേഷിച്ചും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും ഒന്നിച്ചിരുന്ന് വിരുന്ന് കഴിച്ചുമാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുക. പ്രിയപ്പെട്ടവര്‍ക്ക് ഈദ് ആശംസകള്‍ മലയാളത്തില്‍ നേരാം...
ഏവര്‍ക്കും വിശുദ്ധിയുടെയും ത്യാഗത്തിന്റെയും ചെറിയ പെരുന്നാള്‍ ആശംസകള്‍
ആത്മസമര്‍പ്പണത്തിലൂടെ വിശുദ്ധി നേടാന്‍ നമുക്ക് സാധിക്കട്ടെ. ഏവര്‍ക്കും ഈദ് ആശംസകള്‍
നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ചെറിയ പെരുന്നാള്‍ ആശംസകള്‍
ഈദ് ദിനത്തില്‍ സര്‍വ്വശക്തനായ ദൈവം എല്ലാ അനുഗ്രഹങ്ങളും നല്‍കി നിങ്ങളേയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ഏവര്‍ക്കും ഈദ് ആശംസകള്‍
നിങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാകട്ടെ. ഈ ചെറിയ പെരുന്നാള്‍ നിങ്ങളുടെ ജീവിതത്തെ ശോഭനമാക്കട്ടെ. ഈദ് മുബാറക്ക് !
പരസ്പരം സ്‌നേഹിച്ച് നമുക്ക് ഈ ചെറിയ പെരുന്നാള്‍ സ്‌നേഹത്തിന്റെ ഉത്സവമാക്കാം. ഏവര്‍ക്കും ഈദ് മുബാറക്ക് !
നിങ്ങളിലും നിങ്ങളുടെ കുടുംബത്തിലും ചെറിയ പെരുന്നാളിന്റെ സന്തോഷവും സമാധാനവും നിറയട്ടെ...ഏവര്‍ക്കും ഈദ് ആശംസകള്‍ !