Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എട്ട് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എട്ട് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്
, വ്യാഴം, 16 ജൂലൈ 2020 (17:19 IST)
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്ന് പിജി ഡോക്ടർമാർക്കും ഒരു ഹൗസ് സർജനും കൊവിഡ് സ്ഥിരീകരിച്ചു.ശസ്ത്രക്രിയ വിഭാഗത്തിലെ മൂന്ന് പിജി ഡോക്ടര്‍മാര്‍ക്കും ഇഎന്‍ടി വിഭാഗത്തിലെ ഒരു ഹൗസ് സര്‍ജനുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതിന് പുറമെ ഈ വാര്‍ഡുകളില്‍ ജോലി ചെയ്തിരുന്ന നാല് നേഴ്‌സിങ് അസിസ്റ്റന്റുമാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 
 
നേരത്തെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് കരുതുനത്. ഇവരുമായി പ്രാഥമികമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കി.ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ശസ്ത്രക്രിയ വിഭാഗത്തിന്റെ രണ്ട് വാര്‍ഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇവ അണുവിമുക്തമാക്കിയ ശേഷം തുറക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്