Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരക്കൊമ്പ് വീഴുന്നതില്‍ നിന്ന് സഹോദരനെ രക്ഷിച്ചു; എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

Eight year old girl

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 12 മെയ് 2025 (18:51 IST)
അനുജനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരം വീണ് പെണ്‍കുട്ടി മരിച്ചു. നാവായിക്കുളം കുടവൂര്‍ ലക്ഷം വീട് കോളനിയില്‍ എന്‍എന്‍ബി മന്‍സിലില്‍ താമസിക്കുന്ന സഹദിന്റെയും നാദിയയുടെയും മൂത്ത മകള്‍ റുക്സാന (8) ആണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ റുക്സാന വീടിന് പിന്നില്‍ തന്റെ ഒന്നര വയസ്സുള്ള ഇളയ സഹോദരന്‍ സ്വാലിദിനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. 
 
അതേസമയം, അടുത്തുള്ള ഒരു വസ്തുവില്‍ മരം ഒടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് റുക്സാന ഇളയ സഹോദരനെ രക്ഷിക്കാന്‍ ഓടിയെത്തിയതായിരുന്നു. മരം റുക്സാനയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. എന്നാല്‍ സ്വാലിദ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റുക്സാനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് എസ്എടിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് ഒരു കൂലിപ്പണിക്കാരനാണ്.
 
സഹോദരങ്ങള്‍: റഹീസ ഫാത്തിമ, സ്വാലിദ്. മരിച്ച റുക്സാന പേരൂര്‍ എംഎംയുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടവൂര്‍ മുസ്ലിം ജമാഅത്തില്‍ സംസ്‌കരിച്ചു. എംഎല്‍എ വി. ജോയ് ഉള്‍പ്പെടെ നിരവധി പേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാന്റെ ചൈനീസ് മിസൈലുകള്‍ക്ക് ലക്ഷ്യം കാണാന്‍ സാധിച്ചില്ല ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സേന