വ്യക്തികളെ നോക്കിയല്ല പാർട്ടി നയം കണക്കിലെടുത്താണ് ആരോഗ്യമന്ത്രി കെകെ ശൈലജയെ ഒഴിവാക്കിയതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം.
തോമസ് ഐസക്കിനെയും ഇപി ജയരാജനെയും തിരെഞ്ഞെടുപ്പിൽ മാറ്റി നിർത്തിയിരുന്നുവല്ലോ, അവർ മോശം മന്ത്രിമാരായിരുന്നത് കൊണ്ടല്ലല്ലോ. പിണറായി മുന്നിൽ നിന്നും നയിക്കുക എന്നത് പുതുമുഖങ്ങൾ നിറഞ്ഞ മന്ത്രിസഭയെന്നതും പാർട്ടി തീരുമാനമായിരുന്നു. എളമരം കരീം പറഞ്ഞു.