Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമസഭാ തിരഞ്ഞെടുപ്പ്: വനിതാ സ്ഥാനാര്‍ത്ഥികള്‍ 47 മാത്രം

Padmaja venugopal for thrissur sobha surendran for palakkad
തിരുവനന്തപുരം : വ്യാഴാഴ്ച നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ മത്സരിക്കുന്ന 883 പേരില്‍ 47 പേര്‍ മാത്രമാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ 18 പേര്‍ എല്‍.ഡിഎഫിനായി മത്സരിക്കുമ്പോള്‍ എന്‍.ഡി.എ യില്‍ നിന്ന് 17 പേരും യു.ഡി.എഫില്‍ നിന്ന് 12 പേരുമാണുള്ളത്.
 
കെ.കെ. ശൈലജ, പി.കെ ശ്യാമള, ആര്‍. ബിന്ദു, ചിഞ്ചുറാണി, വീണാ ജോര്‍ജ്  എന്നിവരാണ് എല്‍.ഡിഎഫിലെ പ്രധാന വനിതാ സ്ഥാനാര്‍ത്ഥികള്‍. ഐഷാ പോറ്റി,ഷാനിമോള്‍ ഉസ്മാന്‍, ഉമാ തോമസ്, ബിന്ദു കൃഷ്ണ, കെകെ .രമ എന്നിവരാണ് യു.ഡി.എഫിലെ പ്രധാന വനിതാ സ്ഥാനാര്‍ത്ഥികള്‍.
 
ശോഭാ സുരേന്ദ്രന്‍ , പത്മജ വേണുഗോപാല്‍,  ആശ്രീലേഖ, നവ്യാഹരിദാസ്, അഞ്ജലി നായര്‍ എന്നിവരാണ് പ്രധാന എന്‍.ഡി. എ സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ തന്നെ മൂന്നു മുന്നണികളുടെയും വനിതാ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന പാലക്കാട്ടെ കോങ്ങാട്ടെ മത്സരം ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ഇവിടെ സിറ്റിംഗ് എം.എല്‍.എ ആയ ശാന്തകുമാരി യാണ് എല്‍.ഡി.എഫി സ്ഥാനാര്‍ത്ഥി എങ്കില്‍ യു ഡിഎഫിനായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി തുളസിയും ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എന്‍.ഡി.എ യ്ക്കു വേണ്ടിയും ഇവിടെ മത്സരിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Exclusive: കോൺഗ്രസിനു ഫെഡറൽ ബാങ്കിലും അക്കൗണ്ട്? നികേഷിനെതിരായ പരാതി വോട്ടെടുപ്പ് ദിവസത്തെ പ്രതിരോധം; വെല്ലുവിളി ഏറ്റെടുക്കില്ല