നിയമസഭാ തിരെഞ്ഞെടുപ്പിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി. കേരളത്തിൽ തിരെഞ്ഞെടുപ്പിനായി കേന്ദ്രം നൽകിയതായി കരുതുന്ന 400 കോടിയോളം രൂപയിൽ എത്ര പണം വന്നു, എത്ര ചെലവഴിച്ചുവെന്ന കണക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
ലഭിച്ച തുകയിൽ 156 കോടി രൂപ മാത്രമാണ് ചിലവഴിച്ചതെന്നും എന്നാൽ ഇരട്ടിയോളം വരുന്ന ബാക്കി തുകയുടെ സാമ്പത്തിക തട്ടിപ്പില്‍ കേന്ദ്ര നേതൃത്വം അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. തിരെഞ്ഞെടുപ്പ് പണം കൈകര്യം ചെയ്യാൻ ഫിനാന്‍സ് കമ്മിറ്റി രൂപീകരിക്കാതെ സംസ്ഥാന അധ്യക്ഷനും സെക്രട്ടറിയും കേന്ദ്രമന്ത്രിയും അടങ്ങുന്ന അനൗദ്യോഗിക കൂട്ടായ്മയാണ് കേരളത്തിലേക്കുള്ള പണം ഏകോപിപ്പിച്ചതും ചെലവഴിച്ചതുമെന്നും പരാതിയില്‍ പറയുന്നു.