സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍ കുറയും. വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കുറയ്ക്കുന്ന പശ്ചാത്തലത്തിലാണ് അടുത്തമാസം വൈദ്യുതി ബില്‍ കുറയുന്നത്. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ആറു പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലിംഗ് ഉള്ളവര്‍ക്ക് യൂണിറ്റിന് എട്ടുപൈസയും ആയിരിക്കും ഇന്ധന സര്‍ചാര്‍ജ് കുറയുന്നത്.
പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിന് ചെലവാകുന്ന തുക തിരിച്ചുപിടിക്കാന്‍ കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കുന്ന സര്‍ച്ചാര്‍ജ് ആണ് കുറഞ്ഞത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പ്രകാരം ഈടാക്കിയിരുന്ന 9 പൈസ കഴിഞ്ഞമാസം വേണ്ടെന്ന് വച്ചിരുന്നു.