Publish Date: Sun, 13 Aug 2023 (12:23 IST)
Updated Date: Sun, 13 Aug 2023 (12:26 IST)
കാസർകോട്: വീട്ടമ്മയുടെ അഞ്ചു പവന്റെ സ്വർണ്ണമാല ഇരുചക്ര വാഹനത്തിലെത്തിയ അക്രമി പൊട്ടിച്ചെടുത്തു കടന്നു. കഴിഞ്ഞ ദിവസം പള്ളിക്കരയിൽ തൊഴിലുറപ്പ് വനിതയുടെ മാലയാണ് അക്രമി തട്ടിയെടുത്തത്.
പനയാൽ സ്വദേശി സാവിത്രി എന്ന 57 കാരിയുടെ മാലയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പള്ളിക്കര യിലെ റോഡിലൂടെ പോവുകയായിരുന്ന സ്ത്രീയുടെ മാല സ്‌കൂട്ടറിൽ എത്തിയ യുവാവ് പൊട്ടിച്ച ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെടുന്നതിനിടെ മറ്റൊരു വാഹനത്തിനടിയിൽ പെടാതെ ഇയാൾ രക്ഷപെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇത് കണ്ടെത്തിയത്.
പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് മൂന്നു ദിവസത്തിനിടെ നാല് പിടിച്ചുപറി കേസുകളാണ് നടന്നത്. പിടിച്ചുപറി നടക്കുന്ന സമയത്ത് പോലീസ് സമീപ പ്രദേശങ്ങളിൽ പരിശോധന നടത്തുകയായിരുന്നു.