Empuraan: ആര്‍എസ്എസിലെ ഉയര്‍ന്ന നേതാക്കളുമായി മോഹന്‍ലാല്‍ ബന്ധപ്പെട്ടു; മാപ്പ് വന്നത് തൊട്ടുപിന്നാലെ, പൃഥ്വിരാജിനെ വിടാതെ സംഘപരിവാര്‍
നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനും വിവാദമായ ഭാഗങ്ങളില്‍ മാറ്റം വരുത്താനും മോഹന്‍ലാലോ പൃഥ്വിരാജോ വിഷയങ്ങളെ കുറിച്ച് പ്രതികരിക്കാനും ആവശ്യപ്പെട്ടിരുന്നു
Empuraan: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദത്തില്‍ സംവിധായകന്‍ പൃഥ്വിരാജിനെ വിടാതെ സംഘപരിവാര്‍. മോഹന്‍ലാല്‍ മാപ്പപേക്ഷ നടത്തിയതു പോലെ പൃഥ്വിരാജും മാപ്പ് പറയണമെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം. പൃഥ്വിരാജ് മുന്‍പെ ഹിന്ദുത്വ വിരുദ്ധത മനസ്സില്‍ സൂക്ഷിക്കുന്ന ആളാണെന്നും ആ നിലപാടാണ് സിനിമകൡലൂടെ കാണിക്കുന്നതെന്നുമാണ് സംഘപരിവാറിന്റെ വിമര്‍ശനം.
ആര്‍എസ്എസ് മുഖപത്രം 'ഓര്‍ഗനൈസര്‍' എമ്പുരാനെതിരെ നടത്തിയ വിമര്‍ശനം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. വിവാദം ആളികത്തിയതോടെ മോഹന്‍ലാല്‍ ആര്‍എസ്എസിലെ ചില ഉന്നത നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. എമ്പുരാനെതിരെ ആര്‍എസ്എസ് നിലപാട് കടുപ്പിച്ചതോടെയാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ മാപ്പപേക്ഷ നടത്തിയത്.
മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പൃഥ്വിരാജിന്റെ ഭാഗത്തു നിന്ന് മാപ്പപേക്ഷയും വന്നിട്ടില്ല. വരും ദിവസങ്ങളില്‍ പൃഥ്വിരാജിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രതികരണങ്ങള്‍ ഉണ്ടാകുമോ എന്ന് നോക്കിയായിരിക്കും ആര്‍എസ്എസ് പ്രതിഷേധം കടുപ്പിക്കുക.
നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനും വിവാദമായ ഭാഗങ്ങളില്‍ മാറ്റം വരുത്താനും മോഹന്‍ലാലോ പൃഥ്വിരാജോ വിഷയങ്ങളെ കുറിച്ച് പ്രതികരിക്കാനും ആവശ്യപ്പെട്ടിരുന്നു. സിനിമ രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ തനിക്കുള്ള അതൃപ്തി ഗോകുലം ഗോപാലന്‍ പൃഥ്വിരാജിനെ അറിയിക്കുകയായിരുന്നു. വിവാദങ്ങളോടു പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനിച്ചിരുന്ന പൃഥ്വിരാജ് ഗോകുലം ഗോപാലന്റെ സമ്മര്‍ദ്ദം വന്നതോടെ നിലപാട് മയപ്പെടുത്തി. തുടര്‍ന്നാണ് മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് എത്തിയത്.