തിരുവനന്തപുരം: തെരഞ്ഞെടൽപ്പിൽ ഒരു സ്ഥാനാർത്ഥിയ്കും വോട്ടുനൽകാൻ താൽപാര്യമില്ല എങ്കിൽ 'നോട്ട' എന്ന ഓപ്ഷൻ ഉണ്ടാകാറുണ്ട്, നോട്ട പതിനായിരക്കണക്കിന് വോട്ടുകൾ നേടിയ സംഭവം നമ്മുടെ സംസ്ഥാനത്ത് തന്നെ ഉണ്ടായിട്ടുണ്ട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നോട്ട ഉണ്ടാകില്ല. പകരാം എൻഡ് ബാട്ടണായിരിയ്ക്കും ഉണ്ടാവുക. സ്ഥാനാർത്ഥികൾക്ക് വോട്ടുനൽകാൻ താൽപര്യമില്ല എങ്കിൽ എൻഡ് ബട്ടൺ അമർത്തി മടങ്ങാം.
ഒരു ബാലറ്റ് യൂണിറ്റില്‍ 15 സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഏറ്റവും ഒടുവിലായി താഴെ എന്‍ഡ് ബട്ടണും ഉണ്ടാവും. ഇനി സ്ഥാനാര്‍ഥികള്‍ 15ല്‍ കൂടുതലുണ്ടെങ്കില്‍ 2 ബാലറ്റ് യൂണിറ്റുകളുണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ എൻഡ് ബട്ടൺ ഒന്നാമതായാണ് മെഷിനുകളിൽ ഉണ്ടാവുക. കയ്യിൽ മഷി പുരട്ടിയ ശേഷം വോട്ട് ചെയ്യാതെ മടങ്ങിയാൽ ഇത് പ്രത്യേകം രേഖപ്പെടുത്തും. അതേസമയം മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങളില്‍ എന്‍ഡ് ബട്ടണ്‍ ഉണ്ടായിരിയ്ക്കില്ല.