Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണ്‍ലൈന്‍ ട്രേഡിങ് ലാഭം വാഗ്ദാനം ചെയ്ത് പറ്റിച്ചു; കേരള ഹൈക്കോടതി റിട്ടയേഡ് ജഡ്ജിയുടെ 90 ലക്ഷം രൂപ നഷ്ടപ്പെട്ടു

Online Trading Forgery

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 16 ജനുവരി 2025 (13:23 IST)
ഓണ്‍ലൈന്‍ ട്രേഡിങ് ലാഭം വാഗ്ദാനം ചെയ്ത് കേരള ഹൈക്കോടതി റിട്ടയേഡ് ജഡ്ജിയുടെ 90 ലക്ഷം രൂപ തട്ടിയെടുത്തു. ജസ്റ്റിസ് ശശിധരന്‍  നമ്പ്യാരുടെ 90 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഡിസംബറിലാണ് സംഭവം നടക്കുന്നത്. ജഡ്ജിയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു. ജഡ്ജിയുടെ അനുമതി കൂടാതെ വാട്‌സ്ആപ്പ് ട്രേഡിങ് ഗ്രൂപ്പില്‍ ചേര്‍ക്കുകയായിരുന്നു.
 
ഇതുവഴി ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പണം അയക്കാനുള്ള ഒരു ലിങ്ക് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ഇതുവഴി പണം അയക്കുകയും ചെയ്തു. പിന്നീട് ജഡ്ജിയുടെ അക്കൗണ്ടില്‍ നിന്ന് 90 ലക്ഷം രൂപ ഇവര്‍ തവണകളായി തട്ടിയെടുത്തു എന്നാണ് കേസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് കൈമാറി; കേരളത്തിന് ആശ്വാസം