Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണം, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

Gopan Swami death, Gopan Swami Death Case Kerala Live Updates, Gopan Swami Samadhi, Gopan Swami Death and Samadhi, Samadhi death Kerala, Gopan Swami death Case Live Updates, ഗോപന്‍ സ്വാമി, ഗോപന്‍ സ്വാമി മരണം, ഗോപന്‍ സ്വാമി കല്ലറ, ഗോപന്‍ സ്വാമി സമാധി,

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 16 ജനുവരി 2025 (14:57 IST)
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരാണ് ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്. മരിച്ച ശേഷം സമാധിയിരുത്തിയെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കുന്ന വിവരം. ശരീരത്തില്‍ മുറിവുകള്‍ ഇല്ല. വിഷം ഉള്ളി ചെന്നിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്.
 
മൃതദേഹത്തില്‍ പരിക്കുകള്‍ ഉണ്ടോ എന്നറിയാന്‍ എക്‌സ്‌ട്രേ, റേഡിയോളജി പരിശോധനകള്‍ നടത്തിയിരുന്നു. പൂര്‍ണ്ണമായ പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ചയെങ്കിലും എടുക്കും. കൂടാതെ മരിച്ചത് ഗോപന്‍ സ്വാമി തന്നെയാണോയെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 
 
ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. തിരുവനന്തപുരം സബ് കളക്ടറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. നെഞ്ചുവരെ സുഗന്ധദ്രവ്യങ്ങള്‍ നിറച്ചിരുന്നു. വായില്‍ ഭസ്മം ഉണ്ടായിരുന്നു. മൃതദേഹം അഴുകിതുടങ്ങിയ നിലയിലായിലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണ്‍ലൈന്‍ ട്രേഡിങ് ലാഭം വാഗ്ദാനം ചെയ്ത് പറ്റിച്ചു; കേരള ഹൈക്കോടതി റിട്ടയേഡ് ജഡ്ജിയുടെ 90 ലക്ഷം രൂപ നഷ്ടപ്പെട്ടു