Publish Date: Thu, 17 Aug 2023 (09:00 IST)
Updated Date: Thu, 17 Aug 2023 (09:04 IST)
സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സാഹസികപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിന്റെ പേരില്‍ അദ്ദേഹം ആന്‍ഡമാന്‍ ജയിലില്‍ കഴിഞ്ഞതായും ഇപി ജയരാജന്‍ പറഞ്ഞു. ഡിവൈഎഫ് ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇപി ജയരാജന്‍.
അതേസമയം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുള്ള ഏതെങ്കിലും ബിജെപി നേതാക്കളുണ്ടോയെന്നും ഇപി ചോദിച്ചു. ജയിലില്‍ നിന്ന് പുറത്തുവരാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന് മനസിലായി അപ്പോള്‍ ഹിന്ദുമഹാസഭക്കാര്‍ അദ്ദേഹത്തെ സമീപിച്ചു. പിന്നാലെ സേവകനായി കഴിഞ്ഞോളാമെന്ന് സായിപ്പിന് സവര്‍ക്കര്‍ ദയാഹര്‍ജി കൊടുത്തുവെന്നും ഇപി പറഞ്ഞു.