Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരേയൊരു പിണറായി; മുഖ്യമന്ത്രിക്കസേരയില്‍ അച്യുതമേനോനെ മറികടന്നു, മുന്നിലുള്ള നായനാരും കരുണാകരനും മാത്രം

Pinarayi Vijayan Record in Chief minister Chair
, വ്യാഴം, 17 ഓഗസ്റ്റ് 2023 (08:38 IST)
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നവരുടെ പട്ടികയില്‍ പിണറായി വിജയന്‍ മൂന്നാം സ്ഥാനത്ത്. മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോനെ മറികടന്നാണ് പിണറായി മൂന്നാം സ്ഥാനത്തെത്തിയത്. 2640 ദിവസമാണ് അച്യുതമേനോന്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നത്. പിണറായി ഇത് മറികടന്നു. കെ.കരുണാകരനും ഇ.കെ.നായനാരും മാത്രമാണ് ഇനി പിണറായിക്ക് മുന്നിലുള്ളത്. 
 
ഇ.കെ.നായനാരാണ് ഏറ്റവും കൂടുതല്‍ കാലം കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന നേതാവ്, 4009 ദിവസം. കെ.കരുണാകരന്‍ രണ്ടാം സ്ഥാനത്ത്, 3246 ദിവസം. ഈ ടേം മുഴുവന്‍ പൂര്‍ത്തിയാക്കിയാല്‍ പിണറായി കരുണാകരനെ മറികടക്കും. അതേസമയം തുടര്‍ച്ചയായി രണ്ട് മന്ത്രിസഭകള്‍ക്ക് നേതൃത്വം നല്‍കിയ ഏക മുഖ്യമന്ത്രി എന്ന നേട്ടം പിണറായി വിജയന് മാത്രം അവകാശപ്പെട്ടതാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കിയില്‍ രാത്രി ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ മുഖത്ത് വെടിയേറ്റ് മരിച്ച നിലയില്‍, കതകില്‍ അഞ്ച് വെടിപ്പാടുകള്‍