വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫൈസിന്‍ അഹമ്മദാണ് മരിച്ചത്. ദോഹയില്‍ നിന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വിമാനത്തിനുള്ളില്‍ വച്ച് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഗള്‍ഫ് എയര്‍ വിമാനത്തില്‍ ആയിരുന്നു ഇവര്‍ വന്നത്.
വിമാനത്താവളത്തില്‍ എത്തിയശേഷം അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മാസം തികയാതെ പിറന്ന കുഞ്ഞായിരുന്നത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ ചികിത്സയ്ക്കായി കേരളത്തിലേക്ക് വരുന്നതിനിടയാണ് സംഭവം ഉണ്ടായത്. മരണകാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.