Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടില്‍ വളര്‍ത്തുന്ന നായയെ ചൊല്ലിയുള്ള തര്‍ക്കം; നഷ്ടമായത് മൂന്ന് പേരുടെ ജീവന്‍ ! ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു

കൊലപാതകത്തിനു ശേഷം ജിതിന്റെ സ്‌കൂട്ടറെടുത്താണ് ഋതു രക്ഷപ്പെടാന്‍ നോക്കിയത്

Ernakulam Chendamangalam Murder Case

രേണുക വേണു

, വെള്ളി, 17 ജനുവരി 2025 (10:54 IST)
Ernakulam Chendamangalam Murder Case

എറണംകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മില്‍ കൊലപാതകത്തിനു തൊട്ടുമുന്‍പ് വീട്ടില്‍ വളര്‍ത്തിയിരുന്ന നായയെ ചൊല്ലി തര്‍ക്കം നടന്നിരുന്നുവെന്നാണു വിവരം. ഈ തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തിലേക്ക് നയിച്ചത്. 
 
വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞാണ് ഋതു ഇവരുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഋതു ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഋതുവിന്റെ കൈയില്‍ ഈ സമയം ഇരുമ്പ് വടിയുണ്ടായിരുന്നു. ഇതിനിടെ ഋതു ഭീഷണിപ്പെടുത്തുന്ന ദൃശ്യം പകര്‍ത്തിയിരുന്ന വേണുവിന്റെ മകള്‍ വിനീഷയുടെ ഫോണ്‍ ഇയാള്‍ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. 
 
കൈയില്‍ കരുതിയിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകന്‍ ജിതിന്‍, മകള്‍ വിനീഷ എന്നിവരെ ഋതു തലയ്ക്കടിക്കുകയായിരുന്നു. ജിതിന്‍ ഒഴികെ മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. വീട്ടിലുണ്ടായിരുന്ന ജിതിന്റെ കുട്ടികളെ ഋതു ഉപദ്രവിച്ചില്ല. 
 
കൊലപാതകത്തിനു ശേഷം ജിതിന്റെ സ്‌കൂട്ടറെടുത്താണ് ഋതു രക്ഷപ്പെടാന്‍ നോക്കിയത്. എന്നാല്‍ വഴിയില്‍ വെച്ച് പൊലീസ് തടഞ്ഞു. സ്ഥിരം അടിപിടി കേസുകളില്‍ പ്രതിയായിരുന്ന ഋതുവിനെ വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. ഋതുവിനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ഋതു മയക്കുമരുന്ന് ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാനാണ് തീരുമാനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ സംഭവം: ഷാരോണ്‍ വധക്കേസില്‍ കോടതി ഇന്ന് വിധി പറയും