Publish Date: Fri, 14 Aug 2020 (09:43 IST)
Updated Date: Fri, 14 Aug 2020 (09:45 IST)
ജോലിക്കായുള്ള ഇന്റര്‍വ്യൂവിനാണെന്ന് വീട്ടുകാരോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 19കാരി മരിച്ച സംഭവത്തില്‍ ദുരൂഹത. സംഭവത്തില്‍ വൈപ്പിന്‍ കാവുങ്കല്‍ വീട്ടില്‍ ഗോകുല്‍(23) അറസ്റ്റിലായിട്ടുണ്ട്. വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഇയാളോടൊപ്പം ലോഡ്ജിലേക്കാണ് പോയത്. അവിടെ വച്ച് കുഴഞ്ഞുവീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതിനിടെ യുവാവ് മുങ്ങി. ലോഡ്ജില്‍ കൊടുത്ത തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് പൊലീസ് യുവാവിനെ പിടിച്ചത്. വാട്‌സാപ്പ് ഗ്രൂപ്പുവഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ലോഡ്ജില്‍ വച്ച് കുഴഞ്ഞുവീണ പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും കൂടിയാണ് ആശുപത്രിയില്‍ എത്തിച്ചത്.