എറണാകുളം: തൃപ്പൂണിത്തുറയിലെ വൈക്കം റോഡിലുള്ള ഇസാഫ് ബാങ്കിലെ ലോക്കറിൽ നിന്ന് 268000 രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ നാലേമുക്കാലോടെ ഹെൽമറ്റ് ധരിച്ച മോഷ്ടാവ് ബാങ്കിനുള്ളിൽ കയറുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോക്കറിൽ നിന്ന് പണം കവർച്ച ചെയ്യപ്പെട്ടത് കണ്ടെത്തിയത്.
കണ്ണൻകുളങ്ങരയിലുള്ള ഇസാഫ് ബാങ്ക് ശാഖയുടെ ഒന്നാം നിലയിലുള്ള ൽ വിഭാഗത്തിന്റെ ലോക്കർ തകർത്താണ് പണം കൈക്കലാക്കിയത്. എന്നാൽ പണം സൂക്ഷിച്ചിരുന്ന അലമാര മാത്രമാണ് തകർത്തത്. മറ്റു രണ്ടു അലമാരകൾ തുറന്നില്ല എന്നതും കൂടുതൽ സംശയത്തിന് ഇടയ്കകിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പണം തകർത്ത ലോക്കറിലേക്ക് മാറ്റിയിരുന്നത്. ബാങ്കിലെ ഇടപാടുകളെ കുറിച്ച് നന്നായി അറിയാവുന്നവരാവാം കവർച്ചയ്ക്ക് പിന്നിൽ എന്നാണ് പോലീസിന്റെ സംശയം. ഹിൽപാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.