Select Your Language

Notifications

webdunia
webdunia
webdunia
Saturday, 4 January 2025
webdunia

ഒരു എസ്പിയുടെ രണ്ട് മക്കൾ ലഹരിക്കടിമ, തുറന്ന് പറഞ്ഞ് പോലീസ് കമ്മീഷണർ

ഒരു എസ്പിയുടെ രണ്ട് മക്കൾ ലഹരിക്കടിമ, തുറന്ന് പറഞ്ഞ് പോലീസ് കമ്മീഷണർ
, വ്യാഴം, 25 മെയ് 2023 (14:41 IST)
പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയില്‍ പോലും ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്വയം പരിശോധിക്കണമെന്നും ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമകളാണെന്നും കെ സേതുരാമന്‍ പറഞ്ഞു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് സിറ്റി പോലീസ് കമ്മീഷണറുടെ തുറന്നുപറച്ചില്‍.
 
നമ്മുടെ സഹപ്രവര്‍ത്തകരുടെ കുട്ടി ലഹരിക്ക് അടിമയായി കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. നമ്മള്‍ ജീവിക്കുന്ന പോലീസ് ക്വാര്‍ട്ടേഴ്‌സിന് അകത്ത് ഇത്തരത്തില്‍ സംഭവിക്കുന്നത് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണുതുറന്ന് പരിശോധിക്കണം. എല്ലാ റാങ്കിലുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും ഉള്‍പ്പെടെ ലഹരിമരുന്നിന് അടിമയായ ആളുകളുണ്ട്. ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമയായതോടെ അദ്ദേഹത്തിന്റെ കുടുംബം വലിയ പ്രശ്‌നത്തിലായി. ഇതെല്ലാം സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. നമ്മള്‍ വളരെ ഗൗരവത്തോടെ എടുക്കേണ്ട വിഷയമാണ്. കേരളത്തില്‍ കഞ്ചാവ്, എംഡിഎംഎ ഉപയോഗം വര്‍ധിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്കൗണ്ടിൽ ലക്ഷങ്ങൾ, ഫാൻ പോലുമില്ലാത്ത ഒറ്റമുറിയിൽ താമസം: അടിച്ചുമാറ്റിയ സാനിറ്റൈസറും മാസ്കും വരെ റൂമിൽ