Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്‌സൈസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

പിടിയിലായ തസ്ലീമയുടെ ഫോണില്‍ശ്രീനാഥ് ഭാസിയുമായുള്ള കൂടുതല്‍ വാട്‌സാപ്പ് ചാറ്റുകള്‍ കണ്ടെത്തിയിരുന്നു

Excise sends notice to Shine Tom Chacko

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 23 ഏപ്രില്‍ 2025 (10:40 IST)
ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്‌സൈസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലാണ് എക്‌സൈസ് നടപടി. പിടിയിലായ തസ്ലീമയുടെ ഫോണില്‍ശ്രീനാഥ് ഭാസിയുമായുള്ള കൂടുതല്‍ വാട്‌സാപ്പ് ചാറ്റുകള്‍ കണ്ടെത്തിയിരുന്നു.
 
കഞ്ചാവ് കേസിലെ പ്രതിയായ തസ്ലീമ ഷൈന്‍ ടോം ചാക്കോയെയും മറ്റു നടന്മാരെയും അറിയാമെന്ന് എക്‌സൈസിനോട് വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഷൈന്‍ ടോം ചാക്കോയുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ഇവര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
 
ഇരുവരും തമ്മില്‍ ലഹരി ഇടപാട് നടന്നിട്ടുണ്ടോയെന്ന് എക്‌സൈസ് പരിശോധിക്കുകയാണ്. തസ്ലീമയെ അറിയാമെന്ന് ഷൈന്‍ ടോം ചാക്കോ കൊച്ചിയില്‍ അറസ്റ്റിലായപ്പോള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയും റഷ്യയും