Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍വാണിഭവും നടത്തിയിരുന്നു, സിനിമാ നടന്‍മാരുമായി അടുപ്പം; തസ്ലിമയില്‍ നിന്ന് ലഭിക്കേണ്ടത് നിര്‍ണായക വിവരങ്ങള്‍

നടന്‍ ഷൈന്‍ ടോം ചാക്കോയുമായി തസ്ലിമയ്ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണസംഘം വിശദമായി ചോദിച്ചറിയും

Drug Case, Hybrid Ganja case, Thaslima interrogation, Who is Thaslima, ഹൈബ്രിഡ് കഞ്ചാവ് കേസ്, തസ്ലിമ, തസ്ലിമ ഷൈന്‍ ടോം ചാക്കോ

രേണുക വേണു

, ചൊവ്വ, 22 ഏപ്രില്‍ 2025 (12:54 IST)
രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി തസ്ലിമ സുല്‍ത്താനയെ (ക്രിസ്റ്റീന-43) എക്‌സൈസ് ചോദ്യം ചെയ്യുന്നു. കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയാണ് നിര്‍ണായക ചോദ്യം ചെയ്യല്‍. 
 
നടന്‍ ഷൈന്‍ ടോം ചാക്കോയുമായി തസ്ലിമയ്ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണസംഘം വിശദമായി ചോദിച്ചറിയും. ഇരുവരും തമ്മില്‍ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണസംഘത്തിനു കണ്ടെത്താനുള്ളത്. ഷൈന്‍ ടോം ചാക്കോയുമായി പരിചയമുണ്ടെന്ന് പിടിയിലായ സമയത്ത് തസ്ലിമ പറഞ്ഞിരുന്നു. 
 
തസ്ലിമ അടക്കമുള്ള പ്രതികള്‍ക്ക് സിനിമാ രംഗവുമായി അടുത്ത പരിചയമുണ്ട്. രണ്ട് നടന്‍മാരെ പരിചയമുണ്ടെന്ന് തസ്ലിമ കോടതിയില്‍ വെച്ച് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പ്രതികളുടെ ബാങ്ക് ഇടപാട് വിവരങ്ങളും ഫോണ്‍വിളി, മെസേജ് വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.
 
അന്വേഷണത്തിനിടെ സ്വര്‍ണക്കടത്ത് - പെണ്‍വാണിഭ ഇടപാടുകളുടെയും വിവരങ്ങള്‍ കിട്ടിയിരുന്നു. ഇതേ കുറിച്ച് വിശദമായ അന്വേഷണമുണ്ടാകും. തസ്ലിമ മലയാളം, തമിഴ് സിനിമകളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാ രംഗത്തുള്ളവരുമായി ബന്ധം പുലര്‍ത്തിയതിനു തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വന്ദേ ഭാരതിന്റെ സുരക്ഷയില്‍ ആശങ്ക: പശുവിനെ ഇടിച്ചാല്‍ പോലും പാളം തെറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്