Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

സർവേക്കല്ലുകൾ ഞങ്ങൾ തന്നെ പിഴുതെറിയും, ജയിലിൽ പോകും: ജനങ്ങളെ ബലി കൊടുക്കില്ല- വി ഡി സതീശൻ

സിൽവർ ലൈൻ
, തിങ്കള്‍, 21 മാര്‍ച്ച് 2022 (12:50 IST)
സിൽവർ ലൈനിനെതിരായ സമരത്തിന്റെ പേരിൽ പാവം ജനങ്ങളെ ജയിലിലേക്ക് അയക്കാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തങ്ങൾ തന്നെ സർവേ കല്ലുകൾ പിഴുതെറിയുമെന്നും ജയിലിൽ പോകുമെന്നും സതീശൻ പറഞ്ഞു.
 
ഇതുവരെ ജനങ്ങളാണ് സമരം ചെയ്‌തത്. അവർക്ക് പിന്തുണയും ആത്മവിശ്വാസവും നൽകുകയാണ് യു‌ഡിഎഫ് ചെയ്‌തിരുന്നത്. സമരം ചെയ്‌ത പാവപ്പെട്ടവരെ ജയിലിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രിയോ സിപിഎമ്മോ പ്രഖ്യാപിച്ചാൽ പാവപ്പെട്ട ജനങ്ങളെ മാറ്റിനിർത്തി തങ്ങൾ ഈ കല്ലുകൾ പിഴുതെറിയും. കേസിൽ പ്രതികളായി നേതാക്കൾ ഉൾപ്പടെ യു‌ഡിഎഫ് പ്രവർത്തകർ ജയിലിൽ പോകുമെന്നും സതീശൻ പറഞ്ഞു.
 
പദ്ധതിയെ പറ്റി ഇതുവരെ വ്യക്തത വന്നിട്ടില്ല. വിദേശത്ത് നിന്ന് പണം വാങ്ങി കേരളത്തെ പണയപ്പെടുത്താനുള്ള ശ്രമമാണിത്. പാരിസ്ഥിതികമായും പദ്ധതി കേരളത്തെ തകർക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപിക്കരുതെന്ന് ഉപദേശിച്ചു; ബോളിവുഡ് സംവിധായകന്‍ ഗിരീഷ്മാലിക്കിന്റെ 18കാരന്‍ മകന്‍ ആത്മഹത്യചെയ്തു