Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജില്ലാ കളക്ടറുടെ പേരിൽ വ്യാജ അവധി പ്രഖ്യാപിച്ചു: പ്ലസ് ടു വിദ്യാർത്ഥി കുടുങ്ങി

ജില്ലാ കളക്ടറുടെ പേരിൽ വ്യാജ അവധി പ്രഖ്യാപിച്ചു: പ്ലസ് ടു വിദ്യാർത്ഥി കുടുങ്ങി
, വ്യാഴം, 19 ജൂലൈ 2018 (19:28 IST)
ശക്തമായ മഴയെ തുടർന്ന്  വയനാട്ടിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ വാർത്ത പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥിയെ പൊലീസ് പിടികൂടി. കഴിഞ്ഞ ചൊവ്വാഴ്ച മഴയെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രാദേശിക ഓൺലൈൻ മാധ്യമത്തിന്റെ പേരിൽ വിദ്യാർത്ഥി വ്യാജ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. 
 
ഓൺലൈൻ മാധ്യമത്തിന്റെ ലോഗോ അടക്കം വാർത്ത പ്രചരിപ്പിച്ചത് ശ്രദ്ധയിൽ പെട്ടതോടെ പോർട്ടൽ അതികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൽപ്പറ്റക്ക് സമീപമുള്ള സ്കൂളിലെ വിദ്യാർത്ഥിയാണ് വാർത്ത പ്രചരിപ്പിച്ചത് എന്ന് കണ്ടെത്തിയത്.
 
അവധി ലഭിക്കുക മാത്രമായിരുന്നു വിദ്യാർത്ഥിയുടെ ലക്ഷ്യം എന്ന് ബോധ്യപ്പെട്ടതിനാൽ. വിദ്യാർത്ഥിക്ക് പൊലീസ് ശക്തമായ താക്കീത് നൽകുകയും മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തി മുന്നറിയിപ്പു നൽകുകയുമായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗളുരു യാത്രക്കാർക്ക് ആശ്വാസം; കൊച്ചുവേളി‌-മൈസൂർ ട്രെയിൻ ഇനി ദിവസവും ഓടും