Select Your Language

Notifications

webdunia
webdunia
webdunia
webdunia

കള്ളനോട്ടു കേസിൽ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിലായി

Fake-Note Thamarassery Narikkuni 
കള്ളനോട്ട് താമരശേരി നരിക്കുന്നി

എ കെ ജെ അയ്യർ

, വെള്ളി, 1 നവം‌ബര്‍ 2024 (14:46 IST)
കോഴിക്കോട് : കള്ളനോട്ട് കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകനെ പോലീസ് വീണ്ടും കള്ളനോട്ടുമായി പിടികൂടി. താമരശേരി ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാം എന്ന 36 കാരനാണ് തിങ്കളാഴ്ച പുലർച്ചെ മലപ്പുറത്തുള്ള വീട്ടിൽ വച്ച് പോലീസ് പിടിയിലായത്.
 
മുമ്പ് നരിക്കുനിയിലെ മണി എക്സ്ചേഞ്ചിൽ കള്ളനോട്ടു നൽകിയപ്പോഴായിരുന്നു ഹിഷാം പിടിയിലായത്. കേസിനെ തുടർന്ന് യു.പി. സ്കൂൾ അധ്യാപകനായ ഹിഷാമിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഒരു മാസം മുമ്പ് ഹിഷാം ജാമ്യത്തിലിറങ്ങിയിരുന്നു.
 
ഇപ്പോൾ വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് നടത്തുന്ന പോലീസ് പരിശോധനയ്ക്കിടെ കോഴിക്കോട് റൂറൽഎസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളെ വീണ്ടും പിടി കൂടുകയായിരുന്നു. വിശദ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് 17.38 ലക്ഷം രൂപയുടെ കള്ളനോട്ടും പിടികൂടി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി സ്വല്‍പം വിശ്രമമാകാം, സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു