Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

Pipe-Money Mannarkkad Palakkad
കുഴൽപ്പണം മണ്ണാർക്കാട് പാലക്കാട്

എ കെ ജെ അയ്യർ

, വെള്ളി, 1 നവം‌ബര്‍ 2024 (11:42 IST)
പാക്കോട് : മണ്ണാർക്കാട്ട് നടന്ന വാഹന പരിശോധനയിൽ 50 ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി ഒരാളെ മണ്ണാർക്കാട് പോലീസ് പിടികൂടി. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് പശ്ചാത്തലത്തിൽ മണ്ണാർക്കാട് ആനമൂളിയിൽ നടന്ന മിന്നൽ പരിശോധനയിൽ തൂത സ്വദേശി ഒറ്റയത്ത് സജീർ ആണ് പിടിയിലായത്.
 
ബൈക്കിൻ്റെ സീറ്റിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ ഒളിപ്പിച്ചാണ് പണം കടത്തിയത്. കോയമ്പത്തൂരിൽ നിന്നാണ് പണം കൊണ്ടു വന്നതെന്ന് പോലീസ് വെളിപ്പെടുത്തി.
 
കുഴൽപ്പണം കൊണ്ടു വന്നയാൾ കാരിയർ മാത്രമാണെന്നും പണത്തിൻ്റെ ഉറവിടം അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. മണ്ണാർക്കാട് ഡി.വൈ എസ്.പി സി.സുന്ദരൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുഴൽപ്പണം പിടിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്