Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഹനപരിശോധന പിഴയായി പൊലീസിന് ലഭിച്ചത് 500 ന്റെ കള്ളനോട്ട്

വാഹനപരിശോധന പിഴയായി പൊലീസിന് ലഭിച്ചത് 500 ന്റെ കള്ളനോട്ട്

എ കെ ജെ അയ്യര്‍

, ബുധന്‍, 9 ജൂണ്‍ 2021 (16:53 IST)
കൊട്ടാരക്കര: കോവിഡ്, ലോക്ക്ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി നടത്തിയ വാഹനപരിശോധനയില്‍   പിഴയായി പൊലീസിന് ലഭിച്ചത് 500 ന്റെ കള്ളനോട്ട് എന്നു റിപ്പോര്‍ട്ട്. എന്നാല്‍ നോട്ട് ആരുടെതെന്ന് കണ്ടെത്താന്‍ കഴിയാതെ പോലീസ് കുഴങ്ങുന്നു.
 
ഇതിനെ തുടര്‍ന്ന് കൊല്ലം റൂറല്‍ പൊലീസാണ്  വാഹന പരിശോധനയ്ക്കൊപ്പം നോട്ടു പരിശോധനയും പോലീസ് ശക്തമാക്കിയത്. ഹൈവേ പട്രോളിങ് വാഹനം നടത്തിയ വാഹന പരിശോധനയിലാണ് കള്ളനോട്ട് ലഭിച്ചത്.
 
ട്രഷറിയില്‍ പണം ഒടുക്കാന്‍ എത്തിയപ്പോഴാണ് ഇത് കള്ളനോട്ടാണെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് പണം ആരുടെതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പുനലൂര്‍ ഡി.വൈ.എസ്.പി എം.എസ് സതോഷ് വെളിപ്പെടുത്തി. ഇതിനൊപ്പം പിഴയായി ലഭിക്കുന്ന പണം കള്ളനോട്ട് ആവരുതെന്നു ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്കൗണ്ടുകളിൽ പണമില്ല, ഓട്ടോ ഡെബിറ്റ് ഇടപാടുകൾ മടങ്ങുന്നതിന്റെ തോതിൽ വർധനവ്