Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 22 April 2025
webdunia

ശബരിമല തീർത്ഥാടകരുടെ കുടിവെള്ളത്തില്‍ വിഷം കലർത്തും; ഭീഷണിയുമായി ഐഎസ്

ട്രെയിന്‍ യാത്രക്കാരുടെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുമെന്ന് ഐഎസ് !

കേരളം
തൃശൂര്‍ , തിങ്കള്‍, 27 നവം‌ബര്‍ 2017 (14:32 IST)
മുസ്ലിംങ്ങള്‍ അല്ലാത്ത ട്രെയിന്‍ യാത്രക്കാരുടെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പദ്ധതി ഇടുന്നതായുള്ള സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തൃശൂര്‍ റെയില്‍വേ പൊലീസ് എസ്‌ഐയുടെ പേരിലുള്ള കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കത്ത് പ്രചരിച്ചതോടെ ആളുകള്‍ ഏറെ ഭീതിയിലാണ്.
 
മുസ്ലീംങ്ങള്‍ അല്ലാത്ത ട്രെയിന്‍ യാത്രക്കാരുടെ കുടിവെള്ളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ വിഷം കലര്‍ത്താന്‍ പദ്ധതിയിട്ടതായി ഇന്റലിജന്റ്‌സ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ജാഗ്രത വേണം എന്നുമാണ് എസ്‌ഐയുടെ സന്ദേശത്തിന്റെ ഉള്ളടക്കം. 
 
ബിജെപിയുടെ ചാനലായ ജനം ടിവി ഈ വാര്‍ത്ത കത്തിച്ചതോടെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരന്നു. ഞായറാഴ്ച നല്‍കിയ കത്താകട്ടെ തിങ്കളാഴ്ചത്തെ തിയ്യതി വെച്ചുള്ളതാണ്. എസ്‌ഐയുടെ കത്ത് റെയില്‍വേ ജീവനക്കാരില്‍ ആരോ ഒരാളാണ് അവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടത്. 
 
തുടര്‍ന്ന് ഈ സന്ദേശം വ്യാപകമായി പടരുകയായിരുന്നു. ഇതോടെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എസ്‌ഐയില്‍ നിന്നും വിശദീകരണം തേടി. എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ യാഥാര്‍ത്ഥ്യം പൊലീസ് പരിശോധിച്ച് വരികയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഞാന്‍ ഒരു രാഷ്ട്രീയക്കാരിയല്ല,ഒരുപാട് അസുഖങ്ങൾ ഉള്ള പാവം സ്ത്രീയാണ് ’; സദസില്‍ ചിരി പടര്‍ത്തി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ