Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാന്‍സി നമ്പര്‍: 39 ലക്ഷത്തിന്റെ കാറിനു ജെയിംസ് ബോണ്ടിന്റെ വണ്ടിയുടെ നമ്പര്‍കിട്ടാന്‍ 34 ലക്ഷം നല്‍കി

ഫാന്‍സി നമ്പര്‍: 39 ലക്ഷത്തിന്റെ കാറിനു ജെയിംസ് ബോണ്ടിന്റെ വണ്ടിയുടെ നമ്പര്‍കിട്ടാന്‍ 34 ലക്ഷം നല്‍കി

എ കെ ജെ അയ്യര്‍

, ചൊവ്വ, 1 ഡിസം‌ബര്‍ 2020 (17:17 IST)
ഗാന്ധിനഗര്‍: 39 ലക്ഷം രൂപ നല്‍കി പുതുപുത്തന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ വാങ്ങിയപ്പോള്‍ അതിനു ചേര്‍ന്ന ഒരു നമ്പര്‍ കൂടി കിട്ടിയാല്‍ കൊള്ളാമെന്നു തോന്നി. അതിനു ചേര്‍ന്നൊരു ആഡംബര നമ്പര്‍ തന്നെ വേണം. അതിനായി അത്തരമൊരു നമ്പര്‍ ലേലത്തില്‍ പിടിച്ചതോ 34 ലക്ഷം രൂപ നല്‍കി. അഹമ്മദാബാദ് ആര്‍.ടി.ഓ ഓഫീസിലാണ് ഇത്രയധികം രൂപ നല്‍കി ഒരാള്‍ ഇഷ്ട നമ്പര്‍ പിടിച്ചത്.
 
ആഷിക് പട്ടേല്‍ എന്ന ബിസിനസ് കാരനാണ് തന്റെ വണ്ടിക്ക് ജയിന്‍സ് ബോണ്ട് നമ്പറായ 007 ലഭിക്കാന്‍ അഹമ്മാദാബാദ് ആര്‍.ടി. ഓഫീസില്‍ മത്സരിച്ച് ലേലം പിടിച്ചത്.  കാല്‍ ലക്ഷം രൂപയില്‍ ആരംഭിച്ച ലേലം ഉയര്‍ന്നു 25  ലക്ഷം വരെയെത്തി. ഇഷ്ട നമ്പര്‍ ലഭിക്കാന്‍ മറ്റാരെങ്കിലും തുക ഉയര്‍ത്തിയാലോ എന്ന ചിന്തയില്‍ ആഷിക് പട്ടേല്‍ ഒറ്റയടിക്ക് 34 ലക്ഷം പറഞ്ഞു GJ-01-WA- 007 നമ്പര്‍ കൈവശപ്പെടുത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാരായം വാറ്റിയതിനു സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് അറസ്റ്റില്‍