കൂത്താട്ടുകുളം: സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിനെ വീട്ടില്‍ ചാരായം വാറ്റിയതിനു അറസ്റ് ചെയ്തു. ഇടയാര്‍ പിടിക്കപ്പടിക്കടുത്ത് കരകുഴുപ്പിള്ളില് സ്കറിയ എന്ന 57 കാരനാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
കൂത്താട്ടുകുളം നഗരസഭയിലെ ഇരുപത്തി നാലാം ഡിവിഷനില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മേരിയാണ് സ്കറിയയുടെ ഭാര്യ. വീട്ടില്‍ ചാരായം വാടുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിറവം റേഞ്ച് എക്സൈസ് സംഘം എസ.മധുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.