97-ാം വയസിലും കൊവിഡിനെ തോല്‍പ്പിച്ച് മലയാള സിനിമയുടെ 'ഗ്രാന്റ്ഫാദര്‍'

ശ്രീനു എസ്
തിങ്കള്‍, 18 ജനുവരി 2021 (10:30 IST)
97-ാം വയസിലും കൊവിഡിനെ തോല്‍പ്പിച്ച് മലയാള സിനിമയുടെ 'ഗ്രാന്റ് ഫാദര്‍' ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. മൂന്നാഴ്ച മുന്‍പ് ന്യുമോണിയയെ തുടര്‍ന്നായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. പിന്നീടാണ് ഇദ്ദേഹത്തിന് കൊവിഡും ബാധിക്കുന്നത്. തുടര്‍ന്ന് രണ്ടുദിവസം ഐസിയുവിലും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് കഴിയേണ്ടിവന്നു. ഇപ്പോള്‍ കൊവിഡ് ഭേദമായ വിവരം ഇദ്ദേഹത്തിന്റെ മകന്‍ ഭവദാസനാണ് മാധ്യമങ്ങളെ അറിയിച്ചത്.
 
മലയാളമടക്കം 25ഓളം സിനിമകളില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ ചില നിര്‍ബന്ധങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് ഈ പ്രായത്തിലും അദ്ദേഹത്തിന് ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചതെന്ന് മക്കള്‍ പറയുന്നു.
 
കൊവിഡ് മൂലം ഇത്തവണ അദ്ദേഹം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയിരുന്നില്ല. ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം പങ്കെടുക്കാതിരിക്കുന്നതെന്നും അദ്ദേഹത്തിന് പണ്ട് ജിം ഉണ്ടായിരുന്നുവെന്നും ഫിറ്റ്‌നസ് കാര്യങ്ങളില്‍ അതീവ താല്‍പരനായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മക്കള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

അടുത്ത ലേഖനം
Show comments