Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രാക്ടർ റാലി ഡൽഹി ഹരിയാന അതിർത്തിയിൽ; റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടാക്കില്ലെന്ന് കർഷകർ

ട്രാക്ടർ റാലി ഡൽഹി ഹരിയാന അതിർത്തിയിൽ; റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടാക്കില്ലെന്ന് കർഷകർ
, വ്യാഴം, 14 ജനുവരി 2021 (14:40 IST)
ഡൽഹി: കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സമരത്തിന്റെ ഭാഗമയി റിപ്പബ്ലിക് ദിനത്തിൽ നടക്കാനിരിയ്ക്കുന്ന ട്രാക്ടർ റാലി ഡൽഹി ഹരിയാൻ അതിർത്തിയിൽ മാത്രമായിരിയ്ക്കുമെന്നും ചെങ്കോട്ടയിൽ സമരം നടത്താൻ ഉദ്ദേശിയ്ക്കുന്നില്ലെന്നും കർഷകർ. ഭാരതീയ കിസാൻ യൂണിയൻ നേതാവ് ബൽബീർ രജേവാൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിലർ അവകാശപ്പെടുന്നതുപോലെ ചെങ്കോട്ടയിൽ സമരം നടത്തില്ല. റിപ്പബ്ലിക്ദിന പരേഡ് തടസപ്പെടുത്തില്ല. കർഷക സമരത്തെ വഴിതെറ്റിയ്ക്കാൻ ശ്രമിയ്ക്കുന്ന വിഘടനവാദ ഘടകങ്ങളിൽനിന്നും അകലം പലിയ്കണം എന്നും അദ്ദേഹം കർഷകരോട് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് അതിർത്തിയിൽ എത്തിച്ചേരാൻ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റിയും നിർദേശം നൽകിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബലാത്സംഗം ചെയ്തയാൾ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തി വിവാഹം മുടക്കി: 17കാരി അത്മഹത്യചെയ്തു