‘മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പുലിപിടുത്തക്കാരനും തേപ്പുകാരനുമാക്കുന്നതില്‍ അപാകത’; അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമയ്ക്ക് സെന്‍സറിംഗ് ആവശ്യമില്ല: അടൂര്‍ ഗോപാലകൃഷ്ണന്‍

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (09:07 IST)
സെന്‍സറിംഗ് സിനിമയ്ക്ക് ആവശ്യമുള്ള ഘടകമല്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പത്മാവതി പോലുള്ള സിനിമകള്‍ക്കെതിരെയുള്ള വിലക്കുകള്‍ ജനാധിപത്യ വ്യവസ്ഥക്കു തന്നെ ഭീഷണിയാണെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ നിരോധനത്തിനായി റൗഡിഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് അപകടരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
‘മമ്മൂട്ടിയും മോഹന്‍ലാലും അഭിനയശേഷിയുള്ള നടന്‍മാരാണ്. എന്നാല്‍ അവരെ പുലിയെ പിടിക്കാനും തേപ്പുകാരനാക്കാനും നിയോഗിക്കുന്നതില്‍ അപാകതയുണ്ട്. നടീനടന്‍മാരുടെ ശരീരഭാഷ കഥാപാത്രത്തിന് അനുയോജ്യമാകണം.’
 
കലാകാരന്‍മാര്‍ പ്രതികരണശേഷിയുള്ളവരാകണമെന്നും സ്വന്തം പ്രകടനത്തേയാണ് കലാകാരന്‍മാര്‍ ഭയപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേവലം അഭിനേതാവ് മാത്രമല്ല, സമൂഹത്തിന്റെ ഭാഗം കൂടിയാണ് നടന്‍. നല്ല സിനിമകള്‍ കാണാത്തവരെ ജൂറിയാക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും അടൂര്‍ വ്യക്തമാക്കി. അതേസമയം എസ് ദുര്‍ഗ്ഗ താന്‍ കണ്ട ചിത്രമാണെന്നും ഉള്ളടക്കത്തില്‍ വിവാദപരമായി ഒന്നും തന്നെ ഇല്ലെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments