Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

അപകടത്തിൽ മന്ത്രിയും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Finance Minister K.N. Balagopal

നിഹാരിക കെ.എസ്

, ഞായര്‍, 9 നവം‌ബര്‍ 2025 (08:59 IST)
തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. വെഞ്ഞാറമൂട് വാമനപുരത്ത്‌ വെച്ചാണ് അപകടമുണ്ടായത്‌.
 
തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കാര്‍, മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരേ വന്ന മന്ത്രിയുടെ കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ മന്ത്രിയും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 
 
ഇടിച്ച വാഹനത്തിലെ ഡ്രൈവറെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ വന്ന ജി സ്റ്റീഫന്‍ എംഎല്‍എയുടെ വാഹനത്തില്‍ കയറി മന്ത്രി ബാല​ഗോപാൽ തിരുവനന്തപുരത്തേക്ക് പോയി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ വേര്‍പിരിയാന്‍ കാത്തിരിക്കുന്നത് 39,067 ദമ്പതികള്‍, കുടുംബ കോടതികളില്‍ കേസുകള്‍ പെരുകുന്നു