Bigg Boss Malayalam Season 7 Grand Finale: കപ്പ് തൂക്കാന്‍ അനീഷ്, രണ്ടാമത് അനുമോളോ അക്ബറോ? ഗ്രാന്‍ഡ് ഫിനാലെ ഇന്ന്
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു കോമണര്‍ ജേതാവാകാനുള്ള സാധ്യതയാണ് ഈ സീസണില്‍ കാണുന്നത്
Bigg Boss Malayalam Season 7 Grand Finale: ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്. വൈകുന്നേരം ഏഴ് മണിമുതല്‍ ഗ്രാന്‍ഡ് ഫിനാലെ ഏഷ്യാനെറ്റില്‍ തത്സമയം. ജിയോ ഹോട്ട്സ്റ്റാറിലും ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ കാണാം.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു കോമണര്‍ ജേതാവാകാനുള്ള സാധ്യതയാണ് ഈ സീസണില്‍ കാണുന്നത്. പ്രേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ബിഗ് ബോസിലേക്ക് എത്തിയ തൃശൂര്‍ സ്വദേശി അനീഷ് ടൈറ്റില്‍ വിന്നറായേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സീരിയല്‍ താരം അനുമോള്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും വോട്ടിങ്ങില്‍ അനീഷ് മുന്നിട്ടുനില്‍ക്കുന്നുണ്ട്. പാട്ടുകാരന്‍ അക്ബര്‍ മൂന്നാം സ്ഥാനത്തെത്തിയേക്കും. ഷാനവാസ്, നെവിന്‍ എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലായിരിക്കും.
50 ലക്ഷം രൂപയാണ് ബിഗ് ബോസ് മലയാളം ടൈറ്റില്‍ വിന്നറെ കാത്തിരിക്കുന്നത്. എന്നാല്‍ ഇത്തവണ വിജയിക്ക് ഈ തുക പൂര്‍ണമായും ലഭിക്കില്ല. മുന്‍ സീസണുകളില്‍ ഉണ്ടായിരുന്ന 'മണിബോക്‌സ്' ടാസ്‌കിന് പകരം ഇത്തവണ അവതരിപ്പിച്ച ബിഗ് ബാങ്ക് വീക്ക് ടാസ്‌കുകളിലൂടെ മത്സരാര്‍ത്ഥികള്‍ നേടിയ തുക ഗ്രാന്‍ഡ് പ്രൈസില്‍ നിന്ന് കുറയ്ക്കും. ഈ കുറവുകള്‍ക്ക് ശേഷം ഒന്നാം സമ്മാനം നേടുന്ന മത്സരാര്‍ത്ഥിക്ക് ലഭിക്കുക 45.25 ലക്ഷം രൂപയാണ്. കൂടാതെ, സമ്മാനത്തുകയ്ക്ക് നികുതിയും (30% വരെ) ബാധകമാകും.