Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്താംതരം തുല്യതാ പരീക്ഷ 18 വരെ; പരീക്ഷ എഴുതുന്നത് 8,252 പേര്‍

തുല്യതാ കോഴ്സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബര്‍ എട്ട് മുതല്‍ പതിനെട്ട് വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.

10th standard equivalency exam

സിആര്‍ രവിചന്ദ്രന്‍

, ശനി, 8 നവം‌ബര്‍ 2025 (18:30 IST)
കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബര്‍ എട്ട് മുതല്‍ പതിനെട്ട് വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളില്‍ ആകെ 8,252 പേരാണ് ഗ്രേഡിങ് രീതിയിലുള്ള പരീക്ഷ എഴുതുന്നത്. 5 വര്‍ഷങ്ങള്‍ക്ക് ശേഷം യു.എ.ഇ യിലെ പഠിതാക്കള്‍ തുല്യതാപഠനത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ പത്താംതരാം തുല്യതാപരീക്ഷയ്ക്കുണ്ട്.
 
കേരളത്തിലും യു.എ.ഇയിലുമായി 181 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാര്‍ജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളാണ് യു.എ.ഇയിലെ ഏക പരീക്ഷാകേന്ദ്രം. 24 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. 9 പേപ്പറുകള്‍ ഉള്‍പ്പെടുന്ന പരീക്ഷയില്‍ എല്ലാ പേപ്പറുകള്‍ക്കും എഴുത്തുപരീക്ഷയും തുടര്‍മൂല്യനിര്‍ണ്ണയവും ഉണ്ടായിരിക്കും. 2025ല്‍ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ പേപ്പറുകളും എഴുതണം.
 
കേരള കേരളസര്‍ക്കാരിന്റെ തുടര്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ 2005ലാണ് തുല്യതാപഠനം ആരംഭിക്കുന്നത്. 2024-25 അധ്യയന വര്‍ഷത്തെ പഠിതാക്കള്‍ക്കുള്ള പരീക്ഷയാണ് നിലവില്‍ നടക്കാന്‍ പോകുന്നത്. ഉപരിപഠനത്തിനോ മറ്റു ജോലി ആവശ്യങ്ങള്‍ക്കോ പത്താംതരാം തുല്യതാ പരീക്ഷ സര്‍ട്ടിഫിക്കറ്റ് എസ്.എസ്.എല്‍.സിക്ക് തുല്യമായി കേരളസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റുമായി തുര്‍ക്കി, പുച്ഛിച്ച് തള്ളുന്നുവെന്ന് ഇസ്രായേല്‍