ദുബായിൽനിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി മരിച്ചു, കേരളത്തിൽ ആദ്യ കോവിഡ് മരണം

ശനി, 28 മാര്‍ച്ച് 2020 (12:43 IST)
കൊച്ചി : സംസ്ഥാനത്ത് ആദ്യ കോവിഡ് 19 മരണം. ദുബായിൽ നിന്നെത്തിiയ മട്ടാഞ്ചേരി സ്വദേശിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. മാർച്ച് 17നാണ് ഇദ്ദേഹം ദുബയിൽ നിന്നും കൊച്ചിയിൽ എത്തിയത്. 
 
കേരളത്തിൽ എത്തുമ്പോൾ തന്നെ ന്യുമോണിയ ബാധ ഉണ്ടായിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് 22ന് കളമശേരി മെഡിക്കൽ കോളേജി പ്രവേശിപ്പിച്ചു. ഇദ്ദേഹം നേരത്തെ ബൈപ്പാസ് സർജറിക്ക് വിധേയനായിട്ടുണ്ട്. ഹൃദ്രോഗവും രക്തസമ്മർദ്ദവുമാണ് രോഗം ഗുരുതരമാകാൻ കാരണം.
 
ഇദ്ദേഹത്തിന്റെ ഭാര്യക്കും നെടുമ്പാശേരിയിൽനിന്നും വീട്ടിലെത്തിച്ച ഡ്രൈവർക്കും കോവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. മരണപ്പെട്ടയാൾ യാത്ര ചെയ്ത വിമാനത്തിലെ യാത്രക്കരും നിരീക്ഷണത്തിലാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കാസർഗോഡ് പത്താംക്ലാസ് വിദ്യാർത്ഥിനിയ്ക്ക് കോവിഡ് ബാധ, സഹപാഠികൾ നിരീക്ഷണത്തിൽ കഴിയണം എന്ന് ആരോഗ്യ വകുപ്പ്