തൃശൂരിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 85 പേര്‍ ചികിത്സ തേടി
ആരോഗ്യ വകുപ്പും പഞ്ചായത്ത്, ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതരും പൊലീസും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛര്‍ദിയും മറ്റുമായി 85 പേര്‍ കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ലാത്തതിനാല്‍ വൈദ്യസഹായം നല്‍കി വിട്ടയച്ചു.
പെരിഞ്ഞനം സെയിന്‍ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ഹോട്ടലില്‍നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്‌സല്‍ കൊണ്ടുപോയി കഴിച്ചവര്‍ക്കുമെല്ലാം വിഷബാധയേറ്റിട്ടുണ്ട്.
ആരോഗ്യ വകുപ്പും പഞ്ചായത്ത്, ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതരും പൊലീസും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി. മയോണൈസിന്റേയോ മറ്റോ പ്രശ്നമാണോയെന്ന കാര്യം കൂടുതല്‍ പരിശോധനക്ക് ശേഷമേ പറയാന്‍ കഴിയൂവെന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. ഹോട്ടലിനെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.