Publish Date: Fri, 16 Sep 2022 (19:48 IST)
Updated Date: Fri, 16 Sep 2022 (19:52 IST)
തൊടുപുഴ: ആനക്കൊമ്പു കൊണ്ടുള്ള വിഗ്രഹങ്ങളുമായി മൂന്നു പേർ അറസ്റ്റിൽ. തൊടുപുഴ അഞ്ചിരി പാലപ്പിള്ളി സ്വദേശി ജോൺസൺ, ഇഞ്ചിയാനി സ്വദേശി കുര്യാക്കോസ്, മടക്കത്താനം സ്വദേശി കൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
ഫോറസ്റ്റ് ഫ്‌ളൈയിങ് വിഭാഗമാണ് ഇവരെ പിടികൂടിയത്. ജോൺസന്റെ വീട്ടിൽ നിന്നും ഒരടി വീതം വലിപ്പമുള്ള രണ്ടു വിഗ്രഹങ്ങളാണ് ഇവർ പിടികൂടിയത്. ഇവ 25 ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ഇവർ ശ്രമിച്ചതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.