Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു, ജെസിബി ഡ്രൈവർ അറസ്റ്റിൽ

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു, ജെസിബി ഡ്രൈവർ അറസ്റ്റിൽ
, വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (12:53 IST)
മലപ്പുറം: വികെ പടി അങ്ങാടിക്ക് സമീപം ദേശീയപാത വികസനത്തിനായി മരങ്ങൾ മുറിച്ചുമാറ്റിയപ്പോൾ പക്ഷികൾ വീണുചത്ത സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ്പ് കേസെടുത്തു. ജെസിബി ഡ്രൈവറെയും വാഹനവും കസ്റ്റഡിയിലെടുത്തു. മരം മുറിച്ചതിനെ തുടർന്ന് ഷെഡ്യൂൾ നാല് വിഭാഗത്തിൽപ്പെട്ട നീർക്കാക്കകളും കുഞ്ഞുങ്ങളും ചത്തിരുന്നു.
 
സംഭവത്തെ ക്രൂരമായ നടപടിയെന്നാണ് വനം മന്ത്രി എ കെ ശശീന്ദ്രൻ വിശേഷിപ്പിച്ചത്.മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നത് വരെ മുറിച്ചുമാറ്റരുതെന്ന വനം വകുപ്പിൻ്റെ നിർദേശം ലംഘിച്ചാണ് മരം മുറിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 6,168 പേര്‍ക്ക്